കെ.ഹേമലത സിഐടിയു ദേശീയ പ്രസിഡന്റ്; തപൻ സെൻ ജനറൽ സെക്രട്ടറി

Advertisement

ബെംഗളൂരു: സിഐടിയു ദേശീയ പ്രസിഡൻറായി കെ.ഹേമലതയെയും ജനറൽ സെക്രട്ടറിയായി തപൻ സെന്നിനെയും തിരഞ്ഞെടുത്തു. ബെംഗളൂരുവിൽ നടന്ന ദേശീയ സമ്മേളനമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. എം.സായ്ബാബു ട്രഷറർ. 425 അംഗ ജനറൽ കൗൺസിലിനെയും തിരഞ്ഞെടുത്തു. ജനറൽ കൗൺസിലിൽ കേരളത്തിൽനിന്ന് 178 പേരുണ്ട്.

വൈസ് പ്രസിഡൻറുമാർ: എ.കെ.പത്മനാഭൻ, ആനത്തലവട്ടം ആനന്ദൻ, എ.സുന്ദർരാജൻ, ജെ.മേഴ്സിക്കുട്ടി അമ്മ, സുഭാഷ് മുഖർജി, മണിക് ദേ, ഡി.എൽ.കാരാട്, മാലതി ചിട്ടി ബാബു, എസ്.വരലക്ഷ്മി, ബിഷ്ണു മൊഹന്തി, ചുക്ക രാമുലു, ജി.ബേബി റാണി, ആർ.ലക്ഷ്മയ്യ.

സെക്രട്ടറിമാർ: എസ്.ദേവ്റോയ്, എളമരം കരീം, കശ്മീർ സിങ് ഠാക്കൂർ, പ്രശാന്ത് നന്ദി ചൗധരി, ജി.സുകുമാരൻ, പി.നന്ദകുമാർ, ഡി.ഡി.രാമാനന്ദൻ, എ.ആർ.സിന്ധു, കെ.ചന്ദ്രൻപിള്ള, മീനാക്ഷി സുന്ദരം, ഉഷാ റാണി, ആനാടി സാഹു, മധുമിത ബന്ദ്യോപാധ്യായ, അമിത്വ ഗുഹ, ആർ.കരുമലിയൻ, തപൻ ശർമ, പ്രമോദ് പ്രധാൻ, കെ.എൻ.ഉമേഷ്, സി.എച്ച്.നരസിംഗ റാവു, ദീപ കെ.രാജൻ, ലളിത് മോഹൻ മിശ്ര, പലാഡുഗു ഭാസ്കർ, സിദീപ് ദത്ത.

സ്ഥിരം ക്ഷണിതാക്കൾ: ബസുദേവ് ആചാര്യ, ജെ.എസ്.മജുംദാർ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here