ധവാങ്ങ്, പ്രധാനമന്ത്രിയുടെ പ്രസ്താവനയും ചർച്ചയും ആവശ്യപ്പെട്ട് വിഷയം സജ്ജിവമാക്കാന്‍ പ്രതിപക്ഷം

Advertisement

ന്യൂഡെല്‍ഹി.ധവാങ്ങ് വിഷയത്തിൽ ഇന്നും പാർലമെന്റ് പ്രക്ഷുബ്ദമാകും. പ്രധാനമന്ത്രിയുടെ പ്രസ്താവനയും ചർച്ചയും ആവശ്യപ്പെട്ട് വിഷയം സജ്ജിവമാക്കാനാണ് പ്രതിപക്ഷ തിരുമാനം. ഇരു സഭകളിലും വിഷയത്തിൽ കഴിഞ്ഞ ദിവസ്സങ്ങളിലെത് പോലെ അടിയന്തിര പ്രമേയ നോട്ടീസ് നല്കിയിട്ടുണ്ട്. കോളിജിയം വിഷയത്തിലെ തർക്കം സമ്പന്ധിച്ച വിഷയത്തിലും സഭയിൽ പ്രതിപക്ഷം ചർച്ചാ ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട്.

മൾട്ടി സ്റ്റേറ്റ് കോ-ഒപ്പറേടിവ് ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിടാനുള്ള നിർദ്ധേശം ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിയ്ക്കും. രാജ്യത്ത് മരുന്നുകളുടെ ദുരുപയോഗം സമ്പന്ധിച്ച വിഷയത്തിൽ ഹർസിമ്യത് കൌർ ലോകസഭയുടെ ശ്രദ്ധ ക്ഷണിയ്ക്കും. കാലഹരണപ്പെട്ട ചില നിയമങ്ങൾ പിൻ വലിയ്ക്കാനുള്ള ബിൽ നിയമമന്ത്രി കിരൺ റിജ്ജു ഇന്ന് ലോകസഭയിൽ അവതരിപ്പിയ്ക്കും.

പട്ടിക വർഗ്ഗ പട്ടിക പുനക്രമികരിയ്ക്കുന്ന ബിൽ ആണ് ഇന്നത്തെ ലോകസഭയുടെ നിയമനിർമ്മാണ അജണ്ട. ചോദ്യോത്തര – ശൂന്യവേളകൾക്ക് ഉപരി ഉപധനാഭ്യർത്ഥന ചർച്ചയാണ് രാജ്യസഭയുടെ ഇന്നത്തെ അജണ്ട. ധനമന്ത്രി നിർമ്മലാ സീതാ രാമൻ ചർച്ച ഉപസംഹരിച്ച് രാജ്യസഭയിൽ മറുപടി പറയും.

Advertisement