രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകി മരിച്ച് പോയ പിതാവിനെ തിരികെ കൊണ്ടുവരാൻ ശ്രമം

ന്യൂഡൽഹി: മരിച്ചുപോയ പിതാവിനെ തിരികെകൊണ്ടുവരാൻ രണ്ടുമാസം പ്രായമായ കുട്ടിയെ നരബലി നടത്താൻ ശ്രമം. സൗത്ത് ഡൽഹിയിലെ കൈലാഷ് മേഖലയിലാണ് സംഭവം. സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി. നരബലിക്ക് ശ്രമിച്ച സ്ത്രീയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഒരു ദിവസം മുമ്പ് തട്ടിക്കൊണ്ടുവന്ന കുട്ടിയെയാണ് യുവതി ബലിനൽകാൻ ശ്രമിച്ചത്. മരിച്ചുപോയ പിതാവിനെ തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് താൻ നരബലി നടത്താൻ തീരുമാനിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു.

Advertisement