ഗ്യാന്‍ വ്യാപി തര്‍ക്കം; ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഗ്യാന്‍ വ്യാപി- കാശി വിശ്വനാഥ ക്ഷേത്ര തര്‍ക്കത്തില്‍ സമര്‍പ്പിച്ച കേസില്‍ വിധി പറയാതെ വാരണാസി ജില്ലാ കോടതി. നശിപ്പിക്കപ്പെട്ട വിഗ്രഹം പള്ളിക്കുള്ളിലായിരുന്നു എന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ തേടിയാണ് കോടതി വിധി പ്രസ്താവം മാറ്റിയത്. ചില ഹിന്ദു സംഘടനകളാണ് പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

ശിവലിംഗമാണ് അവിടെ ഉണ്ടായിരുന്നത് എന്നാണ് ഹിന്ദു പുരോഹിതന്‍മാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് പള്ളിയുടെ വുസു ഖാനയിലെ വെള്ളച്ചാട്ടത്തില്‍ ഉണ്ടായിരുന്ന ഒരു ശില്പ്പത്തിന്റെ ഭാഗമാണ് ഇതെന്നാണ് അഞ്ചുമാന്‍ ഇന്റെസാമിയ മസ്ജിദ് കമ്മിറ്റി പറയുന്നത്. നമസ്‌കാരത്തിന് എത്തുന്നവര്‍ക്ക് ദേഹശുദ്ധി വരുത്താനായി പണിത കുളമാണിത്.

ഒടുവിലത്തെ വിചാരണ വേളയില്‍ ജില്ലാ ജഡ്ജി എ കെ വിശ്വേശ വിധി പറയാനായി മാറ്റി വച്ചരുന്നു. കഴിഞ്ഞ ദിവസം വിധി പറയുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. സംഭവത്തില്‍ കാര്‍ബണ്‍ ഡേറ്റിംഗ് അടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ വേണമെന്നാണ് കോടതി ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പള്ളിയില്‍ മെയില്‍ നടത്തിയ വീഡിയോ സര്‍വേയില്‍ കണ്ടെത്തിയ രൂപത്തിന്റെ കാര്‍ബണ്‍ ഡേറ്റിംഗാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അഞ്ച് പുരോഹിതര്‍ക്ക്് വേണ്ടി അഡ്വക്കേറ്റ് വിഷ്ണു ശങ്കര്‍ ഡയിന്‍ ആണ് കാര്‍ബണ്‍ ഡേറ്റിംഗിന് അനുമതി തേടിയത്. അതേസമയം പളളിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ കാര്‍ബണ്‍ ഡേറ്റിംഗ് അനുമതി തള്ളണമെന്ന് വാദിച്ചു. ഇത്തരമൊരു നിര്‍മ്മിതിയില്‍ കാര്‍ബണ്‍ ഡേറ്റിംഗ് നല്ലപരിശോധനാ മാര്‍ഗമല്ലെന്നാണ് അവരുടെ വാദം. ഈ നിര്‍മ്മിതികള്‍ സംരക്ഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാകുമിതെന്നും അവര്‍ വാദിച്ചു.

Advertisement