ചാത്തന്നൂരിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

കൊല്ലം. ചാത്തന്നൂരിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഓട്ടോഡ്രൈവര്‍

മീനാട് ഒലിപ്പുവിള അഷ്റഫ് (43)ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് മൂന്നിന് പരവൂര്‍-ചാത്തന്നൂര്‍റോഡില്‍ നെടുങ്ങോലം പോസ്റ്റ് ഓപീസ് ജംക്ഷന് സമീപമായിരുന്നു അപകടം.അമിത വേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിച്ചാണ് അപകടം. ഐസ്ക്രീം വില്‍പ്പനക്കാരനായ അഷ്റഫ് ഐസ്ക്രീമുമായി പോവുകയായിരുന്നു. മറ്റ് രണ്ട് ഇരുചക്രവാഹനങ്ങളില്‍ ഇടിച്ചശേഷം കാര്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലേക്കു പാഞ്ഞുകയറുകയായിരുന്നു. കാര്‍ഓടിച്ച പരവൂര്‍ സ്വദേശി മിഥുനെതിരെ കേസെടുത്തു.

സീനത്താണ് അറഷ്റഫിന്‍റെ ഭാര്യ.മക്കള്‍.അഷ്കര്‍,അഫ്സല്‍

Advertisement