ശൂരനാട് വടക്ക്. പഞ്ചായത്തിലെ സംഗമം വാര്‍ഡിലെ ഉപ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി സുനില്‍ കുമാര്‍ വിജയിച്ചു. .സുനിൽകുമാർ – LDF -510
Ad. സുധികുമാർ – UDF – 341.
ഗോപീഷ്: BJP-265-


169 – വോട്ടിന്റെ ഭൂരിപക്ഷത്തിൽ LDF വിജയിച്ചു. പഞ്ചായത്ത് കോണ്‍ഗ്രസ് ആണ് ഭരിക്കുന്നത്.കോണ്‍ഗ്രസ് അംഗം വേണു വൈശാലിയുടെ ആകസ്മിക വിയോഗത്തെ തുടർന്നാണ് സംഗമം വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ക്ലാപ്പനയിൽ എൽഡിഎഫിന് വിജയം
കരുനാഗപ്പളളി . ക്ലാപ്പന കിഴക്ക് പതിനൊന്നാം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി സി പി ഐ എമ്മിലെ വി ആർ മനുരാജ് വിജയിച്ചു. യു ഡി എഫിലെ വിക്രമനെ 379 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.‍

മനുരാജ്


എൽ ഡി എഫ് അംഗത്തിന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരെഞ്ഞെടുപ്പ് വേണ്ടി വന്നത്.ദീർഘനാളത്തെ യുഡിഎഫ് ഭരണത്തിനുശേഷം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലാണ് ഇടതുപക്ഷം ക്ലാപ്പന പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. 15 ൽ 11 സീറ്റിലും ഇടതുപക്ഷം വിജയിക്കുകയായിരുന്നു. വോട്ടിംഗ് നില: എൽ ഡി എഫ് 750, യു ഡി എഫ് 371,
എൻ ഡി എ 63