29.3 C
Kollam
Wednesday 7th October, 2026 | 12:15:36 PM
Home News Local അധ്യാപക ദിനത്തിൽ റിട്ട. അധ്യാപകരെ ആദരിച്ചു

അധ്യാപക ദിനത്തിൽ റിട്ട. അധ്യാപകരെ ആദരിച്ചു

കോവൂർ. ദി കേരള ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തിൽ റിട്ട. അധ്യാപകനും എഴുത്തുകാരനുമായ പ്രഭാകരൻപിള്ള, മധുബാല, ആനന്ദൻ, തങ്കമ്മ എന്നീ അധ്യാപകരുടെ വസതിയിൽ എത്തി ആദരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എം കെ പ്രദീപിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങ് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കൊച്ചുവേലു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി എസ് അനിൽകുമാർ സ്വാഗതം ആശംസിക്കുകയും വൈസ് പ്രസിഡന്റ് രാജു പി കോവൂർ, സിന്ധു, മായ സന്തോഷ് എന്നിവർ സംസാരിച്ചു.