27.9 C
Kollam
Tuesday 8th September, 2026 | 07:28:36 PM
Home News Local തെന്നല ജി ബാലകൃഷ്ണപിള്ള കുന്നത്തൂർ താലൂക്ക് രൂപീകരണത്തിനും വികസനത്തിനും നിർണ്ണായകപങ്ക് വഹിച്ച നേതാവ് പി രാജേന്ദ്രപ്രസാദ്

തെന്നല ജി ബാലകൃഷ്ണപിള്ള കുന്നത്തൂർ താലൂക്ക് രൂപീകരണത്തിനും വികസനത്തിനും നിർണ്ണായകപങ്ക് വഹിച്ച നേതാവ് പി രാജേന്ദ്രപ്രസാദ്


ശാസ്താംകോട്ട: കെ.പി.സി.സി പ്രസിഡന്റും എം.പിയും എം.എൽ.എയുമായിരുന്ന തെന്നല ജി ബാലകൃഷ്ണപിള്ള കുന്നത്തൂർ താലൂക്ക് രൂപീകരണത്തിനും വികസനത്തിനും നിർണ്ണായകമായപങ്ക് വഹിച്ചനേതാവായിരുന്നു വെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അഭിപ്രായപ്പെട്ടു. കോൺഗ്രസ്സ് കുന്നത്തൂർ നിയോകമണ്ഡലം കമ്മിറ്റി ഭരണിക്കാവിൽ നടത്തിയ തെന്നല ജി ബാലകൃഷ്ണപിള്ളഒന്നാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.ഉല്ലാസ് കോവൂർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ , ഡി.സി.സി ഭാരവാഹികളായ കാരു വള്ളിൽ ശശി,കെ.സുകുമാരൻ നായർ ,തുണ്ടിൽ നൗഷാദ്, പി.കെ.രവി , രവി മൈനാഗപ്പള്ളി, മണ്ഡലം പ്രസിഡന്റൻമാരായ പി.എം. സെയ്ദ് , ആർ കഷ്ണകുമാർ , റെജി കുര്യൻ, ആർ.ഡി.പ്രകാശ്,
വൈ.നജിം,എം.വൈ. നിസാർ ,ചക്കുവള്ളി നസീർ ,രവികുമാർ പാങ്ങോട്, പഞ്ചായത്ത് പ്രസിഡന്റ് ആശരമേശ്, എസ്.സുഭാഷ്, പവിത്രേശ്വരം അജയകുമാർ, പതാരം മുഹമ്മദ്കുഞ്ഞ്, ചന്ദ്രൻ കല്ലട, സുരേഷ് ചന്ദ്രൻ , എസ്.ബീനകുമാരി ,ജയശ്രീരമണൻ, ടി.എ. സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു