28.5 C
Kollam
Thursday 11th June, 2026 | 05:17:11 PM
Home News Local ശൂരനാട് വടക്ക് ആനയടിയിൽഇരുചക്ര വാഹനത്തിൽ കറങ്ങിനടന്ന് മദ്യവില്പന നടത്തി വന്നയാൾ പിടിയിൽ

ശൂരനാട് വടക്ക് ആനയടിയിൽ
ഇരുചക്ര വാഹനത്തിൽ കറങ്ങിനടന്ന് മദ്യവില്പന നടത്തി വന്നയാൾ പിടിയിൽ

Advertisement

ശാസ്‌താംകോട്ട:ശൂരനാട് വടക്ക് ആനയടിയിൽ
ഇരുപക്ര വാഹനത്തിൽ കറങ്ങിനടന്ന് അനധികൃതമായി മദ്യവില്പന നടത്തിവന്നയാൾ പിടിയിൽ.ആനയടി സാധുപുരം വീട്ടിൽ ജയലാൽ (49) ആണ് പിടിയിലായത്.

ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷഫീക്ക്.എസ് ന്റെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് വെള്ളിയാഴ്ച രാത്രി 10.30 ഓടെ ഇയ്യാൾ പിടിയിലായത്.മദ്യവില്പനയ്ക്ക് ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനവും,13.5 ലിറ്റർ മദ്യവും,500 രൂപയും പിടിച്ചെടുത്തു.എക്സൈസ്
പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഹരികൃഷ്ണൻ പി.വി,സിഇഒമാരായ രാകേഷ്.എം,ജിയോ ജോസ്,വിഷ്ണു.യു എന്നിവർ പങ്കെടുത്തു

Advertisement