Home News Local തുരുത്തിക്കരയിൽ വീടിൻ്റെ സിറ്റൗട്ടിൽ മൂർഖൻ പാമ്പ്

തുരുത്തിക്കരയിൽ വീടിൻ്റെ സിറ്റൗട്ടിൽ മൂർഖൻ പാമ്പ്

Advertisement

കുന്നത്തൂർ:കുന്നത്തൂർ പഞ്ചായത്ത് 15-ാം വാർഡിൽ തുരുത്തിക്കരയിൽ വീടിൻ്റെ സിറ്റൗട്ടിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി.കഴിഞ്ഞ ദിവസമാണ് സംഭവം.ടൈലിട്ട തറയിലൂടെ ഇഴഞ്ഞുകയറിയ പാമ്പ് ടീപ്പോയ്ക്ക് സമീപം പതുങ്ങിയിരിക്കുകയായിരുന്നു.ഹാളിൽ നിന്നും സിറ്റൗട്ടിലേക്ക് ഇറങ്ങവേ അനക്കം കേട്ട് നോക്കിയപ്പോഴാണ് വീട്ടുകാർ പാമ്പിനെ കണ്ടത്.

വിവരം അറിയിച്ചതിനെ തുടർന്ന് സർപ വൊളൻ്റിയർ എത്തി പാമ്പിനെ പിടികൂടി.അസഹനീയമായ ചൂട് കാരണം തണുപ്പും വെള്ളവും തേടിയെത്തിയ,അപകടകാരിയായ പാമ്പിനെയാണ് കുന്നത്തൂരിൽ നിന്നും പിടികൂടിയതെന്ന് സർപ വൊളൻ്റിയർ പറഞ്ഞു.

Advertisement