25.7 C
Kollam
Wednesday 22nd July, 2026 | 03:17:31 AM
Home News Local മയ്യത്തുംകര ഹനഫി ജമാഅത്തിൽ ഹജ്ജ് യാത്രയയപ്പ്

മയ്യത്തുംകര ഹനഫി ജമാഅത്തിൽ ഹജ്ജ് യാത്രയയപ്പ്

ശാസ്താംകോട്ട:പോരുവഴി മയ്യത്തുംകര ഹനഫി ജമാഅത്തിൽ നിന്നും ഈവർഷത്തെ ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കാൻ യാത്ര തിരിക്കുന്ന ഹാജിമാർക്കും,ഹജ്ജാമാർക്കും ജമാഅത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.സമ്മേളനം ജമാഅത്ത് ചീഫ് ഇമാം ഹാഫിസ് അബ്ദുൽ സലാം മൗലവി ഉദ്ഘാടനം ചെയ്തു.

ജമാഅത്ത് പ്രസിഡൻ്റ് അർത്തിയിൽ അൻസാരി അധ്യക്ഷത വഹിച്ചു.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബദർ ഒറ്റപ്ലാവിള, അർത്തിയിൽ ഷെഫീഖ്, നവാസ് അറഫ, പറമ്പിൽ സുബൈർ എന്നിവർ സംസാരിച്ചു.