25.5 C
Kollam
Sunday 18th October, 2026 | 12:59:55 AM
Home News Local വിഷുവിനെ വരവേൽക്കാൻ ഉണ്ണിക്കണ്ണന്മാർ റെഡി

വിഷുവിനെ വരവേൽക്കാൻ ഉണ്ണിക്കണ്ണന്മാർ റെഡി

ശാസ്താംകോട്ട:വിഷുവിനെ വരവേൽക്കാൻ പ്രധാന പാതയോരങ്ങളിൽ ഉണ്ണിക്കണ്ണന്മാർ റെഡി.പ്ലാസ്റ്റർ ഓഫ് പാരീസിൽ തീർത്തിട്ടുള്ള വർണ്ണ മനോഹരങ്ങളായ വിഗ്രഹങ്ങൾക്ക് പക്ഷേ വില അൽപ്പം കൂടുതലാണ്.250 മുതൽ 750 വരെയാണ് വില.പേശിയാൽ വില അൽപ്പം കൂടി കുറയും.എന്നാൽ വിഷുവിൻ്റെ തലേദിവസം വില പേശലിലൊന്നും കാര്യമില്ല.ചോദിക്കുന്ന വില കൊടുക്കേണ്ടിവരും.

മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് വിൽപ്പനക്കാർ. ആഴ്ചകൾക്ക് മുമ്പേ കേരളത്തിലെത്തുന്ന സംഘം ഏതങ്കിലും ഒരു സ്ഥലം കേന്ദ്രീകരിച്ച് ആദ്യം വിഗ്രഹങ്ങൾ നിർമ്മിക്കും.പിന്നിട് ഉണക്കി എടുത്ത വിഗ്രഹങ്ങൾക്ക് മനോഹരങ്ങളായ ഛായം പൂശും.പിന്നീട് അവിടെ നിന്നാണ് ഓരോ സ്ഥലങ്ങളിലേക്കും വിൽപ്പനയ്ക്ക് കൊണ്ടുപോകുന്നത്.വിഷു അടുത്തതോടെ കച്ചവടവും ഉഷാറായിട്ടുണ്ട്.സ്ത്രീകളും കുട്ടികളും യുവാക്കളുമാണ് വില്പനക്കാർ.