Home News Local സിനിമാപറമ്പിൽ തട്ടുകടയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത് ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂം വാഹനം

സിനിമാപറമ്പിൽ തട്ടുകടയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത് ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂം വാഹനം

Advertisement

ശാസ്താംകോട്ട:രാത്രിയിൽ നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് പെട്ടിക്കട തകര്‍ത്ത് സമീപത്തെ മരത്തിൽ ഇടിച്ച് മറിഞ്ഞു.കഴിഞ്ഞ രാത്രി 12.30നായിരുന്നു സംഭവം. സിനിമാപറമ്പിന് കിഴക്ക്
കൊട്ടാരക്കര റോഡിൽ വർക്ക്ഷോപ്പിന് സമീപമാണ് അപകടം.ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെ കൺട്രോൾ റൂം വാഹനമാണ് അപകടത്തിൽപ്പെട്ടത്.

നൈറ്റ് പട്രോളിങ്ങിന്റെ ഭാഗമായി ഭരണിക്കാവ് കൊട്ടാരക്കര റൂട്ടിൽ പോകവെ സിനിമാപറമ്പിൽ എതിരെ വന്ന മറ്റൊരു വാഹനത്തിൽ ഇടിക്കാതെ വാഹനം വെട്ടിച്ചതിനെ തുടർന്ന് പനപ്പെട്ടി സ്വദേശിയായ മോഹനൻ്റെ തട്ടുകടയിലേക്ക് പാഞ്ഞ് കയറി.പിന്നീട് സമീപത്തെ പൈൻ മരത്തിൽ ഇടിച്ച് മറിയുകയായിരുന്നൂ എന്നാണ് വിവരം.പരിക്കേറ്റ എസ്ഐ അബ്ദുൽ സലാം,സിപിഒ ഹരികൃഷ്ണൻ എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisement