Home News Local ശാസ്താംകോട്ട താലൂക്ക് ആശുപത്രി വികസനം പ്രതിസന്ധികള്‍ പരിഹരിക്കുന്നില്ലെന്ന് ആക്ഷേപം

ശാസ്താംകോട്ട താലൂക്ക് ആശുപത്രി വികസനം പ്രതിസന്ധികള്‍ പരിഹരിക്കുന്നില്ലെന്ന് ആക്ഷേപം

Advertisement

ശാസ്താംകോട്ട. താലൂക്ക് ആശുപത്രിയുടെ സമഗ്രമായ വികസനം താലൂക്ക് നിവാസികളുടെ ദീർഘകാല ആഗ്രഹം സ്വപ്നവുമാണ്. പല പദ്ധതികളും പാതിവഴിയിലാണ്. താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിസിറ്റിയുമായി ബന്ധപ്പെട്ട രൂക്ഷമായ പ്രശ്നം പരിഹാരത്തിനായി 2025 26 സാമ്പത്തിക വർഷം 50 ലക്ഷം വകയിരുത്തിയാണ് ജനറേറ്റർ വാങ്ങിയത്.
ഇത് സ്ഥാപിച്ചിട്ട് 6 മാസത്തോളമാകുന്നു. തുടർ പ്രവർത്തികൾ മുടങ്ങിയത് പ്രശ്നം രൂക്ഷമാക്കുകയാണ്.

പണികള്‍ ചെയ്യിപ്പിക്കുന്നതിൽ പുതിയ ഭരണസമിതി പരാജയമാണ് എന്നുംകോണ്‍ഗ്രസ് നേതാവും മുന്‍ബ്ലോക്ക് അംഗവുമായ തുണ്ടില്‍ നൗഷാദ് പറഞ്ഞു കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ട് പോകുന്നില്ലെന്നും .

LDF നേതൃത്വത്തിൽ തുടർ ഭരണം കിട്ടിയിട്ടും രാഷ്ട്രീയ പാപ്പരത്വം കൊണ്ടാണ് മെറ്റേർണിറ്റി ബ്ളോക്കിന്റെ നിർമാണ പ്രവർത്തനം നിലച്ചിരിക്കുന്നതെന്നും നൗഷാദ് പറഞ്ഞു. വളരെ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായിട്ടും തുടർ വിജയങ്ങളിലൂടെ LDF ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് നൗഷാദ് ആരോപിച്ചു.

Advertisement