25.7 C
Kollam
Thursday 23rd July, 2026 | 03:59:43 AM
Home News Local 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന്

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന്

72-ാമത് നെഹ്റു ട്രോഫി വള്ളംകളി 2026 ഓഗസ്റ്റ് 22-ന് പുന്നമടക്കായലില്‍ നടത്താന്‍ നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചു. എന്‍.ടി.ബി.ആര്‍ സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ആലപ്പുഴ ജില്ലാ കലക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓണാഘോഷ വേളയില്‍ ജലമേള സംഘടിപ്പിക്കുന്നത് പ്രവാസികളടക്കമുള്ള കാണികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും സഹായകരമാവുമെന്ന് കമ്മിറ്റിയില്‍ പൊതുവായ നിര്‍ദേശം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് തീരുമാനം. ഇത്തവണത്തെ ജലമേളയ്ക്ക് കൂടുതല്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്താനും നേരത്തേ തന്നെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. സ്‌പോണ്‍സര്‍ഷിപ്പ് ഏതൊക്കെ വിഭാഗത്തില്‍ വേണമെന്നും ബജറ്റും തുടര്‍ന്നുള്ള യോഗത്തില്‍ തീരുമാനിക്കും. നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൂടുതല്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. യോഗത്തില്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ മോളി ജേക്കബ്, മുന്‍ എം.എല്‍.എ സി.കെ. സദാശിവന്‍, ആര്‍.കെ. കുറുപ്പ്, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനോദ് കുമാര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.