26.7 C
Kollam
Monday 7th September, 2026 | 02:34:03 AM
Home News Local അമൃത ഭാരത് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്വീകരണം നൽകി

അമൃത ഭാരത് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്വീകരണം നൽകി

ശാസ്താംകോട്ട:തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേയ്ക്ക് പോകുന്ന പ്രതിവാര ട്രെയിനായ അമൃത് ഭാരത് എക്സ്പ്രസ്സിന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

ശാസ്താംകോട്ടയിൽ അമൃത ഭാരത് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുന്നതിന് മുൻകൈയെടുത്ത കൊടിക്കുന്നിൽ സുരേഷ് എം.പിയെ അഭിനന്ദിച്ചു.റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സജീവ് പരിശവിള നേതൃത്വം നൽകി.ലോക്കോ പൈലറ്റുകളെ ഷാൾ അണിയിച്ചു സ്വീകരിച്ചു.