ശാസ്താംകോട്ട: സാഹിത്യ നിരൂപകനും കെ.എസ്.എം.ബി കോളേജിലെ മലയാള വിഭാഗം മേധാവിയുമായ ഡോ. ടി.മധു എഡിറ്റ് ചെയ്ത ‘നോവലിന്റെ വർത്തമാനം : കെ. ആർ മീരയുടെ നോവൽ പഠനങ്ങൾ” പ്രകാശനം ചെയ്തു .
നിരൂപകനും തുമ്പ സെൻറ്. സേവിയേഴ്സ് കോളേജിലെ പ്രിൻസിപ്പാളുമായ പ്രൊഫ. തോമസ് സ്കറിയ പുസ്തകത്തിൻറെ പ്രകാശനം നിർവഹിച്ചു. പ്രൊഫ. പി.കെ. റെജി ആദ്യപ്രതി ഏറ്റുവാങ്ങി. പ്രൊഫ. കെ .എസ് അനിൽകുമാർ ചടങ്ങിൽ അധ്യക്ഷനായി.
നോവലിസ്റ്റും മാധ്യമപ്രവർത്തകനുമായ ഹരികുറിശ്ശേരി പുസ്തകാവതരണം നടത്തി . കവിയും പരിസ്ഥിതി പ്രവർത്തകനുമായ രാമാനുജൻ തമ്പി , ആത്മൻ എ.വി എന്നിവര്‍ പ്രസംഗിച്ചു.

































