ശാസ്താംകോട്ട :പത്തനംതിട്ട കടമ്പനാട് 35-കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം പോരുവഴി സ്വദേശിയായ സുഹൈലിനെ ഏനാത്ത് പോലീസാണ് കസ്റ്റഡിയിലെടുത്തത്.
ഈ മാസം 14-നാണ് യുവതിയെ കടമ്പനാടുള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് അന്വേഷണം സുഹൈൽ അൻസാരിയിലേക്ക് നീണ്ടത്.
നിർണ്ണായകമായത് ആത്മഹത്യാക്കുറിപ്പ്:
“എന്റെ മരണത്തിന് കാരണം സുഹൈൽ” എന്ന് ആത്മഹത്യാക്കുറിപ്പിൽ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ മരണശേഷം ബന്ധുക്കൾക്ക് ലഭിച്ച ഈ കുറിപ്പാണ് കേസിൽ നിർണ്ണായക തെളിവായി മാറിയത്.
സുഹൈലും യുവതിയും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. സുഹൃത്തായ സുഹൈലിൽ നിന്നുള്ള മാനസിക സമ്മർദ്ദമാണോ അതോ മറ്റ് പ്രകോപനങ്ങളാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Home News Breaking News കടമ്പനാട് 35-കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ പോലീസ്...
































