25.7 C
Kollam
Wednesday 2nd September, 2026 | 06:52:26 AM
Home News Local പുന്നമൂടിനു സമീപം മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു;ഒരാൾക്ക് പരിക്ക്

പുന്നമൂടിനു സമീപം മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു;ഒരാൾക്ക് പരിക്ക്

ശാസ്താംകോട്ട:കൊല്ലം – തേനി ദേശീയപാതയിൽ പുന്നമൂടിനു സമീപം മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.അപകടത്തിൽപ്പെട്ട പുന്നമൂട് സ്റ്റാൻ്റിലെ പെട്ടി ഓട്ടോ ഡ്രൈവർ രാജീവിനെ (37) ഊക്കൻമുക്കിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോട്ടവാതുക്കലിന് പടിഞ്ഞാറ് പരുത്തിവിള ജംഗ്ഷനിൽ ഇന്ന് ഉച്ചയ്ക്ക്
ഒന്നോടെയാണ് സംഭവം.ഭരണിക്കാവ് ഭാഗത്ത് നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന സെയിൽസ് വാഹനം പരുത്തിവിള ഭാഗത്ത് നിന്നും വലത്തേക്ക് തിരിയാൻ കാത്തു കിടന്ന പെട്ടി ഓട്ടോയുടെ പിറകിൽ ഇടിക്കുകയും,ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ എതിർദിശയിൽ നിന്നും വരികയായിരുന്ന കാറിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു.അപകടത്തിൽ ഇരു വാഹനങ്ങളും ഭാഗികമായി തകരുകയും ഗതാഗതം നിലയ്ക്കുകയും ചെയ്തു.