കൊട്ടാരക്കരയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരന്‍ മരിച്ചു

കൊട്ടാരക്കര: കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ പോലീസുകാരന്‍ മരിച്ചു. കൊട്ടാരക്കര കണ്‍ട്രോള്‍ റൂമിലെ പോലീസ് ഉദ്യോഗസ്ഥന്‍ പള്ളിക്കല്‍ സന്നിധിയില്‍ (നടുവിലഴികത്ത്) അരുണ്‍ രാജ് (37) ആണ് മരിച്ചത്.
എഴുകോണ്‍ നെടുമ്പായിക്കുളത്ത് ശനി രാത്രി 10.45-നാണ് അപകടം നടന്നത്. കൊട്ടാരക്കര ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ് എതിരെ വന്ന ബൈക്കുമായി ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ബൈക്ക് യാത്രികനായ അരുണ്‍ രാജ് മരണപ്പെട്ടു. എഴുകോണ്‍ പോലീസും ഫയര്‍ ഫോഴ്‌സും എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: പാര്‍വ്വതി, മകള്‍: സാധിക.

Advertisement