കാപ്പ; പ്രതികള്‍ കരുതല്‍ തടങ്കലില്‍

കൊല്ലം: കാപ്പ നിയമ പ്രകാരം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളെ ആറ് മാസത്തേക്ക് കരുതല്‍ തടവിലാക്കി. തഴുത്തല നവദീപ് പബ്ലിക്ക് സ്‌കൂളിന് സമീപം കുന്നുംപുറത്ത് വീട്ടില്‍ രഞ്ജിത്ത്(32), വടക്കേവിള, മണക്കാട് ക്രസന്റ് നഗര്‍ 79 ല്‍, ചെറിയഴികത്ത് വീട്ടില്‍ വാവാച്ചി എന്ന റിയാസ്(34) എന്നിവരാണ് തടവിലായത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ദേവിദാസ്.എന്‍. ആണ് ഇവര്‍ക്കെതിരെ കരുതല്‍ തടങ്കലിന് ഉത്തരവായത്. കരുതല്‍ തടവില്‍ പാര്‍പ്പിക്കുന്നതിനായി ഇരുവരേയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

Advertisement