ആളൊഴിഞ്ഞ പറമ്പിൽ ഗൃഹനാഥൻ്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ

കരുനാഗപ്പള്ളി, കോഴിക്കോട് ശ്രീ വിലാസത്തിൽ രാജീവൻ (59)ൻ്റെ മൃതശരീരമാണ് സമീപത്തെ പറസിൽ കണ്ടെത്തിയത്. സ്വയം കഴുത്തറത്ത് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ പ്രവണതയുള്ളയാളായിരുന്ന രാജീവനെന്ന് വീട്ടുകാർ പറഞ്ഞു.പുലർച്ചെ രണ്ടരക്ക് ശേഷം കാണാതായ രാ ജീവൻ്റെ മൃതദേഹം ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സമീപത്തെ പറസിൽ കണ്ടെത്തിയത്.’ വീടിന് സമീപത്തെ ഷെഡ്ഢിലെ തിണ്ണയിലും കസേരയിലും ചോരപ്പാടുകളുണ്ട്.
കഴുത്തിനും വയറിനും ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിട്ടുണ്ട്. ആയുധം കണ്ടെത്താനായില്ല.ഫോറൻസിക് വിഭാഗം തെളിവെടുപ്പ് നടത്തി.കരുനാഗപ്പള്ളി പോലീസ് അന്വേഷണമാരംഭിച്ചു.

Advertisement