ജില്ലയില്‍ 56123 പുതുവോട്ടര്‍മാര്‍

ജില്ലയില്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം 56123 പേര്‍ വോട്ടര്‍ പട്ടികയില്‍ പുതുതായി പേര്ചേര്‍ത്തു. ജില്ലയിലാകെ 2103448 വോട്ടര്‍മാരാണ് നിലവിലുള്ളത്. ആകെ വോട്ടര്‍മാരില്‍ 1000355 പുരുഷന്മാരും 1103074 സ്ത്രീകളും 19 ട്രാന്‍സ്ജെന്‍ഡര്‍മാരും. ഭിന്നശേഷിക്കാര്‍ 20,329 പേര്‍. 85 വയസ്സിന് മുകളിലുള്ള 17939 വോട്ടര്‍മാരാണ് ജില്ലയില്‍ ഉള്ളത്. കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്-210229; കുറവ് കൊല്ലത്തും-170053.

Advertisement