കുളക്കടയില്‍ കാറിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു

കൊട്ടാരക്കര: കുളക്കട എം.സി. റോഡില്‍ കാല്‍നട യാത്രക്കാരന്‍ കാറിടിച്ച് മരിച്ചു. കുളക്കട ലക്ഷം വീടിന് സമീപം ശാന്ത മന്ദിരത്തില്‍ ശശികുമാര്‍ (48) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒന്‍പതേകാലോടെയായിരുന്നു അപകടം. സുഹൃത്തിനൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിവാഹിതനാണ്.

Advertisement