ആധാരം എഴുത്ത് അസോസിയേഷന്‍ ജില്ലാ സമ്മേളനം

Advertisement

അഞ്ചാലുംമൂട്: കരുത്ത് തെളിയിച്ച് തൊഴിലാളി പ്രകടനത്തോടെ ആധാരം എഴുത്ത് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് അഞ്ചാലുംമൂട്ടില്‍ തുടക്കമായി. കടവൂരില്‍ നിന്നും ആരംഭിച്ച പ്രകടനം അഞ്ചാലുംമൂട്ടില്‍ സമാപിച്ചു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം എന്‍.കെ.പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആധാരം എഴുത്ത് തൊഴിലാളികളുടെ തൊഴില്‍ ആശങ്കയ്ക്ക് പരിഹാരം കാണേണ്ട സര്‍ക്കാര്‍ ആധുനിക വത്ക്കരണത്തിന്റെ പേരില്‍ അവരെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പി.വേണുഗോപാലന്‍ നായര്‍ അദ്ധ്യക്ഷനായി. എംഎല്‍എ സുജിത് വിജയന്‍ പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപന്‍, എം.കെ. മണിലാല്‍, കെ. ഇന്ദു കലാധരന്‍, എസ്. മുരളിധരന്‍ പിള്ള എന്നിവര്‍ സംസാരിച്ചു. ഇന്ന് പ്രതിനിധി സമ്മേളനം പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും.

Advertisement