ഓമനയുടെ ആത്മഹത്യ:കോൺഗ്രസ്ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

Advertisement

ശാസ്താംകോട്ട : മാസങ്ങളായി ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്യേണ്ടി വന്ന അതിദരിദ്ര പട്ടികയിൽപ്പെട്ട കരിന്തോട്ടുവ സ്വദേശി ഓമനയുടെ മരണത്തിന് ഉത്തരവാദികളായ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെയും പഞ്ചായത്താഫീസും ഉപരോധിച്ചു.

മരംകയറ്റ തൊഴിലാളിയായ ഓമനയുടെ ഭർത്താവ് കഴിഞ്ഞ അഞ്ച് വർഷമായി കിടപ്പ് രോഗിയാണ്.കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമായിരുന്ന പെൻഷൻ 7 മാസമായി മുടങ്ങിയതോടെ ഭക്ഷണത്തിനു പോലും വകയില്ലാതെ മാനസികമായി തകർന്നതാണ് ആത്മഹത്യ ചെയ്യാൻ കാരണമായത്.അതിദാരിദ്ര്യ വിഭാഗത്തിൽപ്പെട്ടവർ മരണപെട്ടാൽ
സംസ്ക്കാരത്തിന് അനുവദിക്കാമായിരുന്ന 5000 രൂപ പോലും പഞ്ചായത്ത് നൽകാൻ തയ്യാറായില്ലന്നും കോൺഗ്രസ് ആരോപിച്ചു.സമരക്കാരെ ശാസ്താംകോട്ട സി.ഐ രാകേഷിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു.

മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ്മാരായ എം.വൈ നിസാർ,ഗോപകുമാർ പെരുവേലിക്കര,വർഗ്ഗീസ് തരകൻ, വിനോദ്.വില്ലേത്ത്,രാജു ലോറൻസ്, യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് റിയാസ് പറമ്പിൽ,ജില്ലാ സെക്രട്ടറി ബിജു ആദി,ശാസ്താംകോട്ട, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഐ.ഷാനവാസ്,വത്സല കുമാരി, മുൻ ഗ്രാമപഞ്ചായത്ത് അംഗം ബിനോയ് കരിന്തോട്ടുവ തുടങ്ങിയവർ പ്രസംഗിച്ചു.ഉപരോധത്തിന് തടത്തിൽ സലീം,അസൂറ ബീവി,റോയി മുതുപിലാക്കാട്,റഷീദ് ശാസ്താംകോട്ട, ഓമന കുട്ടൻ ഉണ്ണിത്താൻവിള,ദുലാരി ,ജിഥിൻ ശാസ്താംകോട്ട,അർത്തിയിൽ അൻസാരി,ശ്രീരാഗ് മഠത്തിൽ,നൂർജഹാൻ കാരൂർക്കടവ് തുടങ്ങിയവർ നേതൃത്വം നൽകി

Advertisement