കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊട്ടാരക്കര. കെഎസ്ആര്‍ടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ തൃക്കണ്ണമംഗൽ സ്വദേശി ഗിരീഷ് കുമാർ ആണ് മരിച്ചത്. കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിലേക്ക് സ്കൂട്ടർ ഇടിച്ചാണ് അപകടം ഉണ്ടായത്. ഗിരീഷ് കുമാറിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ രെപ് ആയി ജോലി ചെയ്തു വരികയായിരുന്നു ഗിരീഷ് കുമാർ.

Advertisement