യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കൊല്ലം: നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കൊല്ലം, തെക്കേവിള, സൗഹൃദ നഗര്‍ 206, കൊച്ചുവീട്ടില്‍ പടിഞ്ഞാറ്റതില്‍ കണ്ണന്‍ (23) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
2018 മുതല്‍ ഇരവിപുരം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 6 ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് മദ്യവും കഞ്ചാവും നല്‍കിയ കേസിലും ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ദേവിദാസ്.എന്‍. ആണ് കരുതല്‍ തടങ്കലിന് ഉത്തരവായത്.

Advertisement