എൽഎസ്ഡി സ്റ്റാമ്പുമായി യുവാവ് പിടിയിലായ കേസിൽമൂന്നാം പ്രതിയെ അഞ്ചൽ പോലീസ് പിടികൂടി

മാരക മയക്കു മരുന്നായ എൽഎസ്ഡി സ്റ്റാമ്പുമായി യുവാവ് പിടിയിലായ കേസിൽ
മൂന്നാം പ്രതിയെ അഞ്ചൽ പോലീസ് പിടികൂടി.
കുളത്തുപ്പുഴ ഏഴംകുളം സ്വദേശി നിജിൻ ജയപ്രകാശിനെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ മൂന്ന് പേർ അറസ്റ്റിലായി.
മാരക മയക്കുമരുന്നായ എൽഎസ്ഡി സ്റ്റാമ്പുമായി കഴിഞ്ഞ ജനുവരി അവസാനം
അഞ്ചൽ ആലകുന്നിൽ വിളയിൽ വീട്ടിൽ അൽസാബിത്തിനെ കൊല്ലം റൂറൽ ഡാൻസാഫ് ടീമിൻ്റെ സഹായതോടെ പിടികൂടിയിരുന്നു.
അൽസാബിത്തിനെ ചോദ്യം ചെയ്തതിലാണ് പിന്നീട് ഈ കേസിൽ അഞ്ചൽ പോലീസ് രണ്ട് പേരെ കൂടിയത്. കഴിഞ്ഞ ദിവസം പത്തനംതിട്ട കോഴഞ്ചേരി സ്വദേശി വിഷ്ണുവിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയായ അഞ്ചൽ സ്വദേശി അൽ സാബിത്തിന് മയക്കു മരുന്ന് വാങ്ങാൻ സാമ്പത്തികം നൽകി സഹായിച്ച കുറ്റത്തിനാണ് നിജിൻ ജയപ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Advertisement