പരവൂരിൽ ആത്മഹത്യചെയ്ത അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ഡയറിക്കുറിപ്പ് പുറത്ത്

പരവൂരിൽ ആത്മഹത്യ
ചെയ്ത അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ഡയറിക്കുറിപ്പ് പുറത്ത്. 50 പേജുള്ള ഡയറിക്കുറിപ്പാണ് പൊലീസിന് ലഭിച്ചത്. ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്ന് അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് കുറിപ്പില്‍. മറ്റൊരു എപിപിക്കെതിരെ വിവരാവകാശ അപേക്ഷ കൊടുത്തത് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. ഞങ്ങളുടെ പാര്‍ട്ടിയാണ് ഭരിക്കുന്നത്, കാസര്‍കോട്ടേക്ക് സ്ഥലംമാറ്റും എന്ന് പറഞ്ഞായിരുന്നു ഭീഷണിയെന്ന് ഡയറിക്കുറിപ്പില്‍ പറയുന്നു. ജോലിചെയ്യാന്‍ സമ്മതിക്കില്ലെന്ന ഭീഷണി മാനസികമായി തളര്‍ത്തിയെന്ന അനീഷ്യയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.
അഞ്ച് ശബ്ദസന്ദേശങ്ങളാണ് അനീഷ്യ മരിക്കുന്നതിന് മുന്‍പ് തയാറാക്കി ഏറ്റവും അടുപ്പമുളളവര്‍ക്ക് അയച്ചുകൊടുത്തത്. സമൂഹമാധ്യമങ്ങളിലും കുറിപ്പെഴുതിയിട്ട ശേഷമാണ് നെടുങ്ങോലം പോസ്‌റ്റ് ഓഫിസ് ജംക്ഷനു സമീപം പ്രശാന്തിയിൽ എസ്. അനീഷ്യ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചത്. ഒന്‍പതുവര്‍ഷമായി എപിപിയായി ജോലി ചെയ്യുകയായിരുന്നു.

Advertisement