നെല്ലായയിലെ മരം മില്ലിൽ വൻ തീപിടുത്തം

Advertisement

പാലക്കാട്‌. ചെർപ്പുളശ്ശേരി നെല്ലായയിലെ മരം മില്ലിൽ വൻ തീപിടുത്തം.നാല് ഫയർ യൂണിറ്റുകൾ എത്തി അഞ്ചുമണിക്കൂറോളമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. പുലർച്ചെ 2:30 യാണ് തീപിടുത്തം ഉണ്ടായത്. അസഹ്യമായ ചൂടും ശബ്ദവും കേട്ടത്തിനെ തുടർന്ന് എത്തിയ നാട്ടുകാരാണ് തീപിടുത്തം ഉണ്ടായത് കണ്ടത്. ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഷൊർണുർ, പെരിന്തൽമണ്ണ, പട്ടാമ്പി, കോങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മരം മുറിച്ചതിന്റെ അവശിഷ്ടങ്ങളും അറുക്കപ്പൊടിയും മറ്റും വൻ തോതിൽ ഉണ്ടായിരുന്നത് വെല്ലുവിളി ഉയർത്തിയിരുന്നു. സുരക്ഷയെ മുൻ നിർത്തി മില്ലിന് സമീപത്തെ വീടുകളിലെ ആളുകളെ താൽക്കാലികമായി മാറ്റിയിരുന്നു. തീപിടുത്തത്തിൽ മില്ലിൽ നിർത്തിയിട്ട വാഹനങ്ങളും കത്തി നശിച്ചു. അപകടത്തിൽ ആളപായമില്ല. അതേസമയം അപകട കാരണം വ്യക്തമല്ല

Advertisement