ബോട്ടുകളിലെ എന്‍ജിന്‍ മോഷണം: പ്രതി പിടിയില്‍

പള്ളിത്തോട്ടം പോര്‍ട്ടിന്റെ സമീപം കരയില്‍ കയറ്റിവച്ചിരുന്ന മത്സ്യബന്ധന ബോട്ടുകളില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന എന്‍ജിനുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍. ജോനക
പ്പുറം വലിയകടച്ചേരി, കടപ്പുറം പുറംപോക്കില്‍ ഇബ്രഹീം കുട്ടി(40) ആണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രിയോടെ പോര്‍ട്ട് ഹാര്‍ബറില്‍ കയറ്റിവച്ചിരുന്ന പിവിന്‍, ജോനോജംയിസ് എന്നീ ബോട്ടുകളുടെ എന്‍ജിനുകളാണ് മോഷ്ടിക്കപ്പെട്ടത്.
എന്‍ജിനുകള്‍ മോഷ്ടിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പള്ളിത്തോട്ടം പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തുകയായിരുന്നു. വര്‍ക്കല സ്വദേശിയായ ഇബ്രഹീം കുട്ടി വിവാഹ ശേഷം ജോനകപ്പുറത്താണ് താമസിച്ചിരുന്നത്. ഇയാള്‍ക്കെതിരെ നരഹത്യശ്രമം അടക്കമുള്ള കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisement