പടിഞ്ഞാറെകല്ലടയിൽ ഭിന്നശേഷി കലോത്സവം

Advertisement

പടിഞ്ഞാറേകല്ലട. ഗ്രാമപഞ്ചായത്തിൽ ശലഭോത്സവം എന്ന പേരിൽ ഭിന്നശേഷി കുട്ടികളുടെ സംഗമവും കലോത്സവവും സംഘടിപ്പിച്ചു. കലയിലും സാഹിത്യത്തിലും തങ്ങളുടെ സിദ്ധി എന്തെന്ന് പങ്കെടുത്ത കുട്ടികൾ തങ്ങളുടെ പ്രകടനത്തിലൂടെ ലോകത്തിന് കാട്ടികൊടുത്തു. ശാസ്താംകോട്ട മനോവികാസിലെ കുട്ടികളടക്കം നൂറിലധികം കുട്ടികളും രക്ഷകർത്താക്കളും പങ്കെടുത്തു.
പ്രധാനമന്ത്രി ഉജ്ജൽ ബാലപുരസ്‌കാര ജേതാവ് ആദിത്യസുരേഷ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചയോഗത്തിൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ ജെ. അംബികകുമാരി, കെ. സുധീർ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം വി. രതീഷ് പഞ്ചായത്ത്‌ അംഗങ്ങളായ എൻ. ഓമനക്കുട്ടൻപിള്ള, ഷീലാകുമാരി, റജീല പഞ്ചായത്ത്‌ സെക്രട്ടറി കെ. സീമ എന്നിവർ ആശംസകൾ നേർന്നു. ഐ സി ഡി എസ്‌ സൂപ്പർവൈസർ വിശ്വലക്ഷ്മി നന്ദി പറഞ്ഞു. അംഗൻവാടി അധ്യാപകർ കലോ ത്സവത്തിന് നേതൃത്വം നൽകി

Advertisement