കൊല്ലം ഒരുങ്ങുന്നു…. കലാ പ്രതിഭകളെ വരവേല്‍ക്കാന്‍…..

Advertisement

കൊല്ലം: കേരളത്തിന്റെ കൗമാര കലാവൈഭവത്തിനെ വരവേല്‍ക്കാന്‍ ദേശിംഗനാട് ഒരുങ്ങുകയാണ്. 24 വേദികളിലായി ജനുവരി 4 മുതല്‍ 8 വരെ കലാ പ്രതിഭകള്‍ മാറ്റുരയ്ക്കും. കൊല്ലത്തിന്റെ പേരും പ്രശസ്തിയും ഉയര്‍ത്തിയ കലാ സാംസ്‌കാരിക പ്രതിഭകളുടെ പേരുകളാണ് ഒരോ വേദിക്കും നല്‍കിയിരിക്കുന്നത്.
കവി ഒഎന്‍വി കുറുപ്പിന്റെ പേരിലാണ് (ഒഎന്‍വി സ്മൃതി) ആശ്രാമം മൈതാനത്തെ പ്രധാനവേദി. നാടകാചാര്യന്‍ ഒ. മാധവന്റെ പേരിലാണ് വേദി രണ്ട് സോപാനം ആഡിറ്റോറിയം. സിഎസ്‌ഐ കണ്‍വെന്‍ഷന്‍ സെന്ററിലെ മൂന്നാംവേദിക്ക് നടന്‍ മുരളിയുടെ പേര്. നാലാം വേദിയായ സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാള്‍ ജയന്‍ സ്മൃതിയാണ്.
വേദി 5 എസ്ആര്‍ ആഡിറ്റോറിയത്തിന് ലളിതാംബിക അന്തര്‍ജനം, വേദി 6 വിമലഹൃദയ എച്ച്എസ്എസിന് കവി തിരുനല്ലൂര്‍ കരുണാകരന്‍, വേദി 7 ക്രിസ്തുരാജ് എച്ച്എസ് ആഡിറ്റോറിയത്തിന് കൊട്ടാരക്കര ശ്രീധരന്‍ നായര്‍, വേദി എട്ട് ക്രിസ്തുരാജ് എച്ച്എസ്എസ് ആഡിറ്റോറിയത്തിന് കാഥികന്‍ വി. സാംബശിവന്‍, വേദി 9 ഗവ. ഗേള്‍സ് എച്ച്എസ്എസിന് ചവറ പാറുക്കുട്ടി, വേദി 10 കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ് കാഥികന്‍ തേവര്‍തോട്ടം സുകുമാരന്‍ എന്നിവരുടെ പേരുകളില്‍ അറിയപ്പെടും.
വേദി 11 മുതല്‍ 24 വരെ വേദികള്‍ എഴുത്തുകാരന്‍ ബാലചന്ദ്രന്‍ (കടപ്പാക്കട കെവിഎസ്എന്‍ഡിപിയുപി), കവി അഴകത്ത് പദ്മനാഭക്കുറുപ്പ് (ജവഹര്‍ ബാലഭവന്‍), ചലച്ചിത്ര നിര്‍മാതാവ് അച്ചാണി രവി (ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം), ജി. ദേവരാജന്‍ മാസ്റ്റര്‍ (സെന്റ് അലോഷ്യസ് എച്ച്എസ്എസ് താഴത്തെ നില), സംഗീതസംവിധായകന്‍ രവീന്ദ്രന്‍ (സെന്റ് അലോഷ്യസ് എച്ച്എസ്എസ് രണ്ടാം നില), കാക്കനാടന്‍ (കര്‍മ്മലറാണി ട്രയിനിങ് കോളേജ്), ഗീഥാ സലാം (സെന്റ് ജോസഫ് കോണ്‍വെന്റ് ജിഎച്ച്എസ്എസ് കൊല്ലം താഴത്തെ നില), ഡി. വിനയചന്ദ്രന്‍ (സെന്റ് ജോസഫ് കോണ്‍വെന്റ് ജിഎച്ച്എസ്എസ് കൊല്ലം മുകളിലത്തെ നില), ഡോ. വയലാ വാസുദേവന്‍പിള്ള (ബാലികമറിയം എല്‍പിഎസ് കൊല്ലം), ഗായകന്‍ കൊല്ലം ശരത് (കര്‍ബല ഗ്രൗണ്ട്), കുണ്ടറ ജോണി (ടികെഡിഎംഎച്ച്എസ്എസ് കടപ്പാക്കട), കെ.പി. അപ്പന്‍ (ടികെഡിഎംഎച്ച്എസ്എസ് കടപ്പാക്കട), പന്മന രാമചന്ദ്രന്‍ നായര്‍ (ടികെഡിഎംഎച്ച്എസ്എസ് കടപ്പാക്കട), ശൂരനാട് കുഞ്ഞന്‍പിള്ള (ടികെഡിഎംഎച്ച്എസ്എസ് കടപ്പാക്കട) എന്നിവരുടെ പേരുകളാണ് നല്കിയിരിക്കുന്നത്.

Advertisement