മകരവിളക്ക് ഉത്സവം; ശബരിമല നട തുറന്നു

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകുന്നേരം 5 മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി പി എന്‍. മഹേഷ് നമ്പൂതിരിയാണ് ശ്രീകോവില്‍ തുറന്നത്. ജനുവരി 15നാണ് മകരവിളക്ക്. മണ്ഡല വിളക്കിന്റെ പതിവ് പൂജകള്‍ക്ക് ശേഷം 27ന് രാത്രിയായിരുന്നു നട അടച്ചത്.

Advertisement