ചിറ്റയ്ക്കാട്ട് ക്ഷേത്ര പരിസരത്ത് ചേരിതിരിഞ്ഞ് സംഘർഷം;നാല് യുവാക്കൾ അറസ്റ്റിൽ

ചക്കുവളളി:കക്കാക്കുന്ന് ഇഞ്ചക്കാട് ചിറ്റയ്ക്കാട്ട് ക്ഷേത്ര പരിസരത്ത് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ നാല് യുവാക്കൾ അറസ്റ്റിൽ.ശൂരനാട് തെക്ക് വിഷ്ണു വിലാസം ഹരി,അഖിൽ ഭവനിൽ അഖിൽ,ശ്രീകാന്ത്,അരുൺ രാജ് എന്നിവരാണ് പിടിയിലായത്.ജോലി സംബന്ധമായ മുൻ വൈരാഗ്യത്തെ തുടർന്നാണ് ചിറപ്പ് മഹോത്സവത്തിന്റെ സമാപന ദിവസമായ ബുധനാഴ്ച രാത്രി 9 ഓടെ ക്ഷേത്ര പരിസരത്ത് യുവാക്കൾ അക്രമം അഴിച്ചുവിട്ടത്.ശൂരനാട് എസ്.എച്ച്.ഒ ജോസഫ് ലിയോൺ,എസ്.ഐ ദീപു പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisement