പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗീകാതിക്രമം: പ്രതി പിടിയില

Advertisement

കരുനാഗപ്പള്ളി. പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗീകാതിക്രമം നടത്തിയ യുവാവ് പോക്സോ നിയമപ്രകാരം പോലീസ് പിടിയിലായി. ചെറിയഴീക്കല്‍, പണ്ടാരതുരുത്ത് മാലിശ്ശേരില്‍ വീട്ടില്‍ അഭിലാഷ് (22) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രണയം നടിച്ച് പരിചയം സ്ഥാപിച്ച ശേഷം ലൈംഗിക ഉദ്ദേശത്തോടെ അതിക്രമം നടത്തിയ കുറ്റത്തിനാണ് ഇയാള്‍ പിടിയിലായത്. പെണ്‍കുട്ടിയുമായുള്ള പരിചയം മുതലെടുത്ത ഇയാള്‍ കഴിഞ്ഞ ഒക്ടോബര്‍ മാസം സ്കൂള്‍ വിട്ട് വന്ന പെണ്‍കുട്ടിയെ ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ചും പിന്നീട് ഒരു ദിവസം പ്രതിയുടെ പരിചയക്കാരിയായ യുവതിയുടെ വീട്ടില്‍ എത്തിച്ചും ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ കടന്ന് പിടിച്ച് മാനഹാനി വരുത്തുകയായിരുന്നു. തുടര്‍ന്നും ലൈംഗിക ഉദ്ദേശത്തോടെയുള്ള ഇയാളുടെ ശല്യം വര്‍ദ്ധിച്ചതോടെ പെണ്‍കുട്ടി കരുനാഗപ്പള്ളി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പിടിയിലാവുകയായിരുന്നു. ഇയാള്‍ക്കെതിരെ മുന്‍പും സമാനമായ കുറ്റകൃത്യത്തിന് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റ്ര്‍ ചെയ്യ്തിട്ടുണ്ട്. കരുനാഗപ്പള്ളി ഇന്‍സ്സെപക്ടര്‍ ബിജു.വി യുടെ നേതൃത്വത്തില്‍ എസ്.ഐ ഷെമീര്‍, എ.എസ്.ഐ വേണുഗോപാല്‍, എസ്.സി.പി.ഒ ഹാഷിം, രാജീവ് കുമാര്‍, സീമ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement