നവകേരള സദസിൻ്റെ പ്രചരണാർത്ഥം സാംസ്കാരിക സദസ്

ശൂരനാട്: നവകേരള സദസിൻ്റെ പ്രചരണാർത്ഥം ലൈബ്രറി കൗൺസിൽ പോരുവഴി പഞ്ചായത്ത് സമിതി ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ സംഘാടനത്തിൽ സാംസ്കാരിക സദസ് ചക്കുവള്ളി ജംഗ്ഷത്തിൽ സംഘടിപ്പിച്ചു. കാപ്പക്സ് ചെയർമാൻ എം.ശിവശങ്കരപിള്ള ഉദ്ഘാടനം ചെയ്തു.
കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് ബി. ബിനീഷ് അദ്ധ്യക്ഷത വഹിച്ചു, ലൈബ്രറി കൗൺസിൽ
താലൂക്ക് സെക്രട്ടറി എസ്.ശശികുമാർ
എം സുൽഫിഖാൻ റാവുത്തർ , അക്കരയിൽ ഹുസൈൻ അംജിത്ത് ഖാൻ, അഡ്വ.സി.കെ വിജയാനന്ദ്
എന്നിവർ പ്രസംഗിച്ചു.തുടർന്ന് ടിവി ചാനൽ താരങ്ങൾ പങ്കെടുത്ത ഗാനസന്ധ്യയും നടന്നു

Advertisement