ഏനാത്ത് ട്രാൻസ് ജെൻഡറെ ആക്രമിച്ച് 7000 രൂപ കവർന്നു

Advertisement

ഏനാത്ത്:ഏനാത്ത് സ്കൂട്ടറിൽ എത്തിയവർ ട്രാൻസ് ജെൻഡറെ ആക്രമിച്ച് 7000 രൂപ കവർന്നതായി പരാതി.ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.ട്രാൻസ് ജെൻഡറായ അഹല്യയ്ക്ക് നേരെയാണ് ആക്രമണം നടന്നത്.ആക്രമിച്ച ശേഷം കയ്യിലുണ്ടായിരുന്ന പണമടങ്ങിയ പഴ്സ് തട്ടിയെടുക്കുകയായിരുന്നു.ഇവരുടെ മൊബൈൽ ഫോണും തകർത്തു.ഏനാത്ത് പോലീസ് കേസെടുത്തു.

Advertisement