റെഡ്ക്രോസ് സൊസൈറ്റി കുന്നത്തൂർ താലൂക്ക് കമ്മറ്റിയുടെ ദേശീയ എയ്ഡ്സ് ദിനാചരണം

Advertisement

ശാസ്താംകോട്ട.ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കുന്നത്തൂർ താലൂക്ക് കമ്മറ്റിയും ശാസ്താംകോട്ട ഗവണ്മെൻ്റ് ഹൈ സ്കൂൾ ജൂനിയർ റെഡ്ക്രോസ് അംഗങ്ങളും ചേർന്ന് ശാസ്താംകോട്ട ജംഗ്ഷനിൽ ദേശീയ എയ്ഡ്സ് ദിനം ആചരിച്ചു. റെഡ്ക്രോസ് അംഗങ്ങളും കുട്ടികളും സ്കൂളിൽ നിന്നും റാലിയായി എത്തിയാണ് ജംഗ്ഷനിലെ പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയിൽ മെഴുകുതിരികൾ കത്തിച്ച് കുട്ടികൾ പ്രതിജ്ഞ ചൊല്ലി. ശാസ്താംകോട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി സുജാകുമാരി. പി.എസ് പ്രതിജ്ഞ ചൊല്ലികൊടുത്തു. ശാസ്താംകോട്ട ഗവണ്മെൻ്റ് ഹൈ സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി സിന്ധു. ആർ, റെഡ്ക്രോസ് കുന്നത്തൂർ താലുക്ക് സെക്രട്ടറി സി.ഹരികുമാർ,ചെയർമാൻ K. രാഘവൻ, ട്രഷറർ ആർ സുരേന്ദ്രൻ, JRC സ്റ്റേറ്റ് കോ ഓർഡിനേറ്റർ ശിവൻ പിള്ള , K P അജിതകുമാർ, അലക്സാണ്ടർ,ഡി രാജു,.ജമാലുദ്ദീൻ കുഞ്ഞ് എന്നിവർ നേതൃത്വം നൽകി.

Advertisement