മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിന് ദേശീയ പുരസ്കാരം

ശാസ്താംകോട്ട . 2022-23 സാമ്പത്തിക വർഷത്തിലെ വാട്ടർസഫിഷന്റ് പഞ്ചായത്ത് എന്ന തീമിൽ കേന്ദ്രസംഘം നടത്തിയ പരിശോധനയിൽ മൈനാഗപ്പളളി ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു.ബുധനാഴ്ച കൊല്ലം കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ എം.മുകേഷ് എംഎൽഎയിൽനിന്ന് മൈനാഗപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ് പുരസ്കാരം ഏറ്റുവാങ്ങി.ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാനവാസ്,മുൻ സെക്രട്ടറി ഡെമാസ്റ്റൻ,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സജിമോൻ,ഡി.ഡി.പി അജയൻ,ജില്ലാ പഞ്ചായത്ത് അസി.സെക്രട്ടറി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement