കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു

വിജിലന്‍സ് വാരാഘോഷത്തിന്റെ ഭാഗമായി ബോധവത്കരണ ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കൊല്ലം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് ബോധവത്കരണ ഫ്‌ലാഷ്‌മോബ് നടന്നത്. ഇരുപത്തഞ്ചോളം സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ ഫ്‌ലാഷ്‌മോബില്‍ പങ്കെടുത്തു. സ്റ്റാന്‍ഡില്‍ തിങ്ങിനിറഞ്ഞ യാത്രക്കാരെ ആകര്‍ഷിച്ച ചടുലമായ ഡാന്‍സിനുശേഷം അഴിമതിവിരുദ്ധ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി സംഘം ബോധവത്കരണം നടത്തി. ദീപു മാസ്റ്ററുടെ നേതൃത്വത്തില്‍ ടാബ്‌സ് ഡാന്‍സ് അക്കാദമിയില്‍ നിന്നുള്ള വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു. കൊല്ലം വിജിലന്‍സ് യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍മാരായ സാനി.എസ്., വി. ജോഷി, മറ്റ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിപാടി ഏകോപിപ്പിച്ചു.

Advertisement