കൊച്ചിയിൽ അമ്മയ്‌ക്കൊപ്പം നടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു

Advertisement

കൊച്ചി:പാലാരിവട്ടത്ത് അമ്മയോടൊപ്പം നടന്നുപോയ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കുട്ടിയുമായി ഓടുന്ന പ്രതിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തമ്മനം സ്വദേശി എബിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിനെ ഏൽപ്പിച്ചു. എന്നാൽ പ്രതിക്കെതിരെ കുട്ടിയുടെ മാതാവ് പരാതി നൽകിയിട്ടില്ലാത്തതിനാൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. ഇതിന് മുമ്പ് ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയുടെ പക്കൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാനും ഇയാൾ ശ്രമിച്ചിരുന്നു

Advertisement