കൊല്ലം സഹോദയ കലോത്സവം ഒന്നാം ദിനം അഞ്ചല്‍ സെന്റ് ജോണ്‍സ് സ്‌കൂള്‍ മുന്നില്‍

കൊല്ലം : ശാസ്താംകോട്ട ബ്രൂക്ക് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ നടന്നുവരുന്ന കൊല്ലം സഹോദയ സ്‌കൂള്‍ കലോത്സവം സര്‍ഗ്ഗോത്സവ് ഒന്നാം ദിനം (വ്യാഴം) പിന്നിടുമ്പോള്‍ 43 ഇനങ്ങള്‍ പൂര്‍ത്തിയായതില്‍ 305 പോയിന്റ് നേടി അഞ്ചല്‍ സെന്റ് ജോണ്‍സ് സ്‌കൂള്‍ മുന്നിലെത്തി. ശാസ്താംകോട്ട ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ 264 പോയിന്റ് നേടി രണ്ടാമതും, തിരുവനന്തപുരം സര്‍വ്വോദയ സെന്‍ട്രല്‍ വിദ്യാലയ 259 പോയിന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഒന്ന്, മൂന്ന്, നാല് കാറ്റഗറികളില്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് സ്‌കൂളും, കാറ്റഗറി രണ്ടില്‍ ആയൂര്‍ സെന്റ് ആന്‍സ് സ്‌കൂളും ഒന്നാം സ്ഥാനം നേടി. കാറ്റഗറി ഒന്നില്‍ ശാസ്താംകോട്ട ബ്രുക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളും ആയൂര്‍ മാര്‍ത്തോമ്മ സെന്‍ട്രല്‍ സ്‌കൂളും രണ്ടാം സ്ഥാനവും, ആയൂര്‍ സെന്റ് ആന്‍സ് സ്‌കൂളും മുഖത്തല സെന്റ് ജൂഡ് സ്‌കൂളും മൂന്നാം സ്ഥാനവും നേടി. കാറ്റഗറി രണ്ടില്‍ മുഖത്തല സെന്റ് ജൂഡ് സ്‌കൂള്‍ രണ്ടാം സ്ഥാനവും, കാറ്റഗറി രണ്ട്, മൂന്ന്, നാല് എന്നിവയില്‍ ശാസ്താംകോട്ട ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. കാറ്റഗറി മൂന്നില്‍ തിരുവനന്തപുരം സര്‍വോദയ സെന്‍ട്രല്‍ വിദ്യാലയ രണ്ടാം സ്ഥാനവും, കാറ്റഗറി നാലില്‍ കാരംകോട് വിമല സെന്‍ട്രല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി.

രണ്ടാം ദിനമായ ഇന്ന് (വെള്ളി) 10 വേദികളിലായി 36 ഇനങ്ങളില്‍ മത്സരം നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ 42 സ്‌കൂളുകളില്‍ നിന്നായി 140 ഇനങ്ങളില്‍ 2500 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കലോത്സവം നാളെ (ശനി) വൈകിട്ട് 4 ന് വിജയികള്‍ക്കുള്ള സമ്മാനദാനത്തോടെ സമാപിക്കും.

Advertisement