ഐ എൻ എൽ നേതാവ് ഡോ. എ എ അമീൻ നിര്യാതനായി

ഓച്ചിറ:ഐഎൻഎൽ ദേശീയ ട്രഷററും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ഓച്ചിറമഠത്തിക്കാരായ്മ വേളൂർ വീട്ടിൽ ഡോ: എ. എ. അമീൻ (67) നിര്യാതനായി. ഓച്ചിറ സ്റ്റാർ ഹോസ്പിറ്റലിൽ
രോഗിയെ പരിശോധിച്ചു കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യമുണ്ടായി ചങ്ങൻ കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ആൻജിയോപ്ലാസ്റ്റിക്ക് വിധേയ നാക്കി യങ്കിലും 1.15നോടെ അന്ത്യം സംഭവിച്ചു. പി.ഡി.പി.യുടെ സ്ഥാപക ജനറൽ സെക്രട്ടറിയായും അൻ വാർശ്ശേരി യത്തിംഖാനയുടെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രൈവറ്റ് സൈക്യാട്രിയുടെ സംസ്ഥാന പ്രസിഡണ്ട് , വേളൂർ ഗ്രൂപ്പ് ചെയർമാൻ കെ.റ്റി.ഡി.സി. മുൻ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2016 ൽ ഐ.എൻ.എൽ ടിക്കറ്റിൽ കാസർകോഡ് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാ ത്ഥിയായി മത്സരിച്ചങ്കിലും പരാജയപ്പെട്ടു. ഭാര്യ. എം.ഇ ,എസ്. സ്ഥാപകൻ ഡോ: പി.കെ.അബ്ദുൽ ഗഫുറിന്റെ മകൾ ഫൗസിൻ അമീൻ. മക്കൾ: ഡോ: ഫയാസ് അമീൻ അബ്ദുൽ ഗഫൂർ (നിംസ് മെഡിസിറ്റി / ക്രഡൻസ് ഹോസ്പിറ്റൽ, തിരുവനന്തപുരം) ഫാദിൽ അമീൻ അബ്ദുൽ ഗഫൂർ (സി.ഇ.ഒ. വേളൂർ ഗ്രൂപ്പ് ) മരുമക്കൾ. സുനു ( സ്ട്രക്ചറൽ എൻജിനിയർ) നിഹാൻ (ചാർട്ടേഡ് അക്കൗണ്ടന്റ്, ഇ. വൈ. ചെന്നെ)
സഹോദരങ്ങൾ .സുബൈദ (വാലയിൽ ) ആബിദ, സൗദ (ഇരുവരും തിരുവനന്തപുരം) പരേതനായ അഷറഫ്

കബറടക്കം വ്യാഴാഴ്ച 2.30 ന് മഠത്തിക്കാരാഴ്മ മുനീറുൽ ഇഖ് വാൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ

Advertisement