ചവറ ഉപജില്ല കലോത്സവംലോഗോ പ്രകാശനം ചെയ്തു

Advertisement

തേവലക്കര. അയ്യൻ കോയിക്കൽ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഒക്ടോബർ 30, 31 നവംബർ 1, 2 തീയതികളിൽ നടക്കുന്ന ചവറ ഉപജില്ല കലോത്സവത്തിന്റെ ലോഗോ  പ്രശസ്ത സിനിമ – സീരിയൽ നടി കസ്തൂർബ പ്രകാശനം ചെയ്തു. വള്ളിക്കീഴ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ മാളവികയാണ് ലോഗോ ഡിസൈൻ ചെയ്തത്.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് വിമൽരാജ് അധ്യക്ഷത വഹിച്ച ലോഗോ പ്രകാശന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു.  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ്, വാർഡ് മെമ്പർ ബിന്ദു, വാർഡ് മെമ്പർ അനിൽകുമാർ, പ്രിൻസിപ്പാൽ പ്യാരി നന്ദിനി, ഹെഡ്മാസ്റ്റർ ഷാനവാസ്, പിടിഎ പ്രസിഡന്റ് സുനിൽകുമാർ, പി. വത്സ, ബി.ജയചന്ദ്രൻ പിള്ള, കല്ലട ഗിരീഷ്, പബ്ലിസിറ്റി കൺവീനർ രാജ്ലാൽ തോട്ടുവാൽ തുടങ്ങിയവർ പങ്കെടുത്തു

Advertisement