കൊല്ലത്തെ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്മാരുടെ പുനസംഘടനയിൽ അതൃപ്തിയുമായി എ,ഐ ഗ്രൂപ്പുകൾ

Advertisement

കൊല്ലം. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്മാരുടെ പുനസംഘടനയിൽ അതൃപ്തിയുമായി എ,ഐ ഗ്രൂപ്പുകൾ. സമാന്തരമണ്ഡലം കമ്മറ്റികൾ ചേരാൻ തീരുമാനം. എ, ഐ ഗ്രൂപ്പുകൾ പ്രത്യേക യോഗം ചേർന്നു. മണ്ഡലം കമ്മിറ്റികൾ കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും ഹൈജാക്ക് ചെയ്തുവെന്ന് വിമർശനം.

കരുനാഗപ്പള്ളിയിലെ പരസ്യ കയ്യാങ്കളി ചെറിയപ്രശ്നങ്ങളായിരുന്നുവെന്നും പരിഹരിച്ചുവെന്നുമാണ് നേതാക്കള്‍ പറയുന്നത്.എന്നാൽ നേതൃത്വം പറയും പോലെ കാര്യങ്ങൾ അത്ര ശുഭകരമല്ലെന്നാണ് കോൺഗ്രസ് ക്യാമ്പുകൾ നൽകുന്ന വിവരം. മണ്ഡലം പ്രസിഡൻ്റുമാരുടെ നിയമനത്തിൽ വലിയ അതൃപ്തിയിലാണ് ജില്ലയിലെ നേതാക്കൾ.136 മണ്ഡലം പ്രസി‍ന്റുമാരിൽ 133 പേരെയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതിൽ എ ഗ്രൂപ്പിന് 13, ഐഗ്രൂപ്പിന് 26, കെ സി വേണുഗോപാലിന്റെ നോമിനികൾ ആയി 39 പേരും , കൊടിക്കുന്നിൽ പക്ഷക്കാരായ 22, കെ സുധാകരന് 10 ഒരാൾ കെ മുരളീധരനൊപ്പവുo ഉള്ളവരാണ്.ഡിസിസി പ്രസിഡന്റ് ഏകപക്ഷീയ നിലപാടെടുത്തെന്നാണ് എ ഐ ഗ്രൂപ്പുകൾ കെപിസിസിക്ക് നൽകിയ പരാതി. പരാതികൾ പരിശോധിക്കാതെ മണ്ഡലം പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ചെന്നാണ് പലയിടത്തെയും പരാതി.

പ്രശ്ന പരിഹാരമുണ്ടാകാത്ത ഇടങ്ങളിൽ റിബൽ മണ്ഡലം കമ്മിറ്റികൾ ചേരാനാണ് നിലവിൽ എ ഐ ഗ്രൂപ്പുകളുടെ തീരുമാനം. എ ഐ ഗ്രൂപ്പുകളുടെ പ്രത്യേകം യോഗവും ജില്ലയിൽ പലയിടത്തും ഇതിനോടകം ചേർന്നു കഴിഞ്ഞു.

കരുനാഗപ്പള്ളി സൗത്ത് ,
പാവുമ്പ, ക്ലാപന എന്നിവടങ്ങളിൽ നിലവിലെ മണ്ഡലം പ്രസിഡൻ്റുമാരെ അംഗീകരിക്കില്ലെന്ന് എ ഐ ഗ്രൂപ്പുകൾ ഡി സി സി പ്രസിഡൻ്റിനെ അറിയിച്ചു കഴിഞ്ഞു.കരുനാഗപ്പള്ളിയിൽ ബിജെപി ബാന്ധവമുള്ളയാളെ മണ്ഡലം പ്രസിഡൻ്റാക്കിയെന്നാണ് പരാതി. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ പരസ്യ പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പും ഗ്രൂപ്പുകൾ നൽകുന്നുണ്ട്.

Advertisement