കൊച്ചി.ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക സംബന്ധിച്ച ഹർജി ഹൈക്കോടതി വരുന്ന ബുധനാഴ്ച്ചത്തേക്ക് മാറ്റി. ഉച്ചഭക്ഷണത്തിനായി ഒരു കുട്ടിക്ക് സർക്കാർ നിശ്ചയിച്ച 8 രൂപയിൽ കൂടുതലായാൽ എന്ത് ചെയ്യുമെന്ന് ഹൈക്കോടതി ചോദിച്ചു. സ്കൂൾ ഫണ്ട് വിനിയോഗിച്ച് ചെലവ് ക്രമീകരിക്കാനാകുമെന്ന സർക്കാരിന്റെ മറുപടിയിൽ കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിലടക്കം സർക്കാർ വിശദീകരണം നൽകാനും നിർദേശം. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ കുടിശ്ശിക വരുത്തിയതിൽ ഇടപെടലാവശ്യപ്പെട്ട് കെ.പി.എസ്.ടി .എ ആയിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.
Home News Breaking News ഉച്ചഭക്ഷണത്തിനായി ഒരു കുട്ടിക്ക് സർക്കാർ നിശ്ചയിച്ച 8 രൂപയിൽ കൂടുതലായാൽ എന്ത് ചെയ്യും, ഹൈക്കോടതി