എം അനില്‍ അനുസ്മരണം ബുധനാഴ്ച

ശാസ്താംകോട്ട. പൊതുപ്രവര്‍ത്തകന്‍ എം അനില്‍ അനുസ്മരണം ബുധനാഴ്ച വേങ്ങ പൊട്ടക്കണ്ണന്‍മുക്കില്‍ നടക്കും. രാവിലെ പത്തുമുതല്‍ സ്വദേശാഭിമാനി ഗ്രന്ഥശാലയില്‍ ചൈതന്യാ കണ്ണാശുപത്രി നേതൃത്വത്തില്‍ സൗജന്യ നേത്രചികില്‍സാക്യാംപ്. വൈകിട്ട് മൂന്നുമുതല്‍ വയലാര്‍കവിതകളുടെ ആലാപന മല്‍സരം. തുടര്‍ന്ന് പൊതു സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പികെ ഗോപന്‍ ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്‍ത്തകന്‍ പികെ അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ബ്ളോക്ക് പ്രസിഡന്റ് അന്‍സര്‍ഷാഫി, പഞ്ചായത്ത് പ്രസിഡന്റ് പിഎം സെയ്ത്, വൈസ് പ്രസിഡന്റ് ബി സേതുലക്ഷ്മി, പഞ്ചായത്ത് അംഗം അനിത അനീഷ് തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ നിരവധിപേര്‍ സംസാരിക്കും.

Advertisement