വികാസ് ജാലകം പ്രകാശനം ചെയ്തു

Advertisement

ചവറ. വികാസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനയെയും എഴുത്തിനെയും പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി ആരംഭിച്ച ജാലകം പ്രസിദ്ധീകരണം കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വക്കറ്റ് പി.ബി.ശിവൻ, എഴുത്തുകാരൻ പി.കെ.അനിൽകുമാറിന് നൽകി നിർവഹിച്ചു. വികാസ് ലൈബ്രറിക്ക് പ്രശസ്ത കവി ചവറ കെ.എസ്.പിള്ള നൽകിയ 500 പുസ്തകങ്ങൾ ഏറ്റുവാങ്ങി. ലൈബ്രറി പ്രസിഡന്റ് ആർ. ഗോപിനാഥൻ നായർ അധ്യക്ഷത വഹിച്ചു. ജി. ബിജുകുമാർ സ്വാഗതവും സുനിത. കെ നന്ദിയും രേഖപ്പെടുത്തി.

Advertisement